Wednesday, 23 November 2011

മദ്യനയം: ലീഗും പിന്തുണച്ചതായി മന്ത്രിസഭാരേഖ


വിവാദമായ മദ്യനയം അംഗീകരിച്ചത് മുസ്ലിംലീഗ് മന്ത്രിമാര്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗം. ജൂലൈ 26ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ മദ്യനയം പരിഗണിച്ചത്. ലീഗിലെ നാല് മന്ത്രിമാരും ഇതിനെ അനുകൂലിച്ചതായി ചീഫ്സെക്രട്ടറിയുടെ പക്കലുള്ള മന്ത്രിസഭാ യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാണ് വിഷയം മന്ത്രിസഭ പരിഗണിച്ചത്. യോഗത്തിന്റെ തലേന്ന് നയത്തിന്റെ പകര്‍പ്പും ഇതുസംബന്ധിച്ച ക്യാബിനറ്റ് നോട്ടും ചീഫ്സെക്രട്ടറിയുടെ ഓഫീസില്‍നിന്ന് മന്ത്രിമാര്‍ക്ക് വിതരണം ചെയ്തതിനും രേഖയുണ്ട്. മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച ശേഷമാണ് ഇപ്പോള്‍ ലീഗ് തിരിച്ചു പറയുന്നത്.
           
         ഇപ്പോള്‍ മുതല കണ്ണുനീര്‍ ഒഴുക്കുന്ന മുസ്ലിം ലീഗ് തന്നെയാണ് 1967 ഇല്‍ കേരളത്തില്‍ ആദ്യമായി മദ്യവും ലോട്ടറിയും അനുവദിച്ചത് എന്നും നമ്മള്‍ അറിയണം.മുസ്ലിം ലീഗിലെ മുസ്ലിം എന്നാ പദം ഇക്കൂട്ടര്‍ അര്‍ഹിക്കുന്നില്ല.
അല്ലാഹുവിന്റെ റസൂലിന്റെ പിന്മുറക്കാര്‍  ഉണ്ടാവുന്നതിലല്ല,റസൂലിന്റെ സുന്നത് പിന്തുടരുന്നവര്‍ക്കാന് വിജയം എന്ന് മനസ്സിലാക്കിയാല്‍ ലീഗിന് നന്ന്.അവരുടെ കൂട്ടത്തില്‍ നിന്ന് കൊണ്ട് അതില്‍ ചേരല്‍ ഫര്‍ലും  സുന്നത്തും ഒക്കെ ആക്കിയ സമൂഹത്തിലെ ഉലമാക്കളും നിലപാട് വ്യക്തമാക്കണം.ലീഗ് തരുന്ന എച്ച്ഹില്നു വേണ്ടി കാത്തു നിന്നാല്‍  കള്ളിനെ പറ്റി  "ഇനിയും നിങ്ങള്‍ വിരമിക്കുന്നില്ലേ?" എന്ന് ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയും? ക്ഷമിക്കണം, മറന്നു പോയി, നിങ്ങള്‍ക്ക് ദീന്‍ പള്ളിയില്‍ മാത്രമല്ലെ ഉള്ളു............ അപ്പൊ കുഴപ്പമില്ല കര്യനങ്ങള്‍ നടക്കട്ടെ.

1 comment:

shihsb kadavath said...

നന്നയ്ട്ടുണ്ട്........തങ്ങമ്മാര്‍ മറുപടി പറയട്ടെ.