Friday, 23 December 2011

ചോര തുടിക്കും ചെറു കയ്യുകളെ പേറുക വന്നീ പന്തങ്ങള്‍.....................

വിശ്രമമില്ലാത്ത ഊര്‍ജസ്വലമായ ഒരു സേവനത്തിന്റെ നേര്‍ക്കാഴ്ചയാണ് ആതുര സേവന രംഗത്ത് നമുക്ക് കാണാന്‍ കഴിയുക.  രോഗിയുടെ വേദനകള്‍ക്ക്  മേല്‍ നിറപുഞ്ചിരിയോടെ ഒരു സാന്ത്വനത്തിന്റെ  തൂവല്‍ സ്പര്‍ശമാവുകയാണ് ഒരു  നേഴ്സിന്റെ കടമ.ആ അര്‍ത്ഥത്തില്‍ ഒരു മലയാളി നേഴ്സിനെ നമുക്ക് മാറ്റി നിര്‍ത്താനാവില്ല.ആതുര സേവനമെന്നത് തൊഴിലിനും അപ്പുറം   സേവനം തന്നെയെന്നു തിരിച്ചരിഞ്ഞവരാന് മലയാളി നേഴ്സുമാര്‍. അതുകൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള ആശുപത്രികളില്‍  എവിടെയെങ്കിലുമൊക്കെ  ഒരു മലയാളി സാന്നിധ്യം  നമുക്ക് കാണാനാവുക .മലയാളി നേഴ്സുമാരുടെ സേവന സന്നദ്ധതയും അര്‍പണ  ബോധവും  എന്നും ലോകം എവിടെയും അംഗീകരിക്കപ്പെട്ടിട്ടുണ്ട് . അംഗീകാരത്തിന്റെയും വിജയത്തിന്റെയും ഒരു വസന്ത കാലത്തിനിപ്പുറം ഇന്ന് മലയാളി നേഴ്സുമാര്‍ പീഡനതിന്റെയും ചൂഷണത്തിന്റെയും പാര്‍ശ്വ വത്കരിക്കപെട്ട ഒരു പ്രതീകമായി മാറിയിരിക്കുന്നു.എവിടെയും കണ്ണീരിന്റെ നനവ്‌ പടര്‍ന്ന തകര്‍ന്നടിഞ്ഞ കിനാവുകളുടെ ശവപരമ്പായി മലയാളി നേഴ്സുമാരുടെ ലോകം മാറി കഴിഞ്ഞു. സഹായിക്കാന്‍ ആരുമില്ലാതെ ഒരു സാന്ത്വനം ആകാന്‍ ആരുമില്ലാതെ വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ മൂടുപടത്തിനുള്ളില്‍  ഉള്‍വലിയാന്‍ മാത്രം വിധിക്കപ്പെട്ടവരായി മലയാളി നേഴ്സുമാര്‍ മാറിയിരിക്കുന്നു.

മിഴി തുടക്കു കരയുവാന്‍ നേരമില്ലിനി 
ഒരു സാന്ത്വന  സ്പര്‍ശമായി രോഗിയുടെ വ്രണത്തില്‍ തഴുകിയ നമ്മുടെ കരങ്ങളില്‍ ഇന്നും അവര്‍ പ്ലക്കാര്‍ഡുകള്‍ പിടിക്കേണ്ട ഗതികേടിലാണ്. അവരെക്കൊണ്ട്  അത് ചെയ്യിപ്പിക്കുകയാണ്, ഇന്നത്തെ വ്യവസ്ഥിതികള്‍ .അതെ,നാം മറ്റെണ്ടിയിരിക്കുന്നു.യുദ്ധഭൂമിയിലും മഹാമാരിയുടെ സമയത്തും ജീവന്‍ ത്രിണവത്കരിച്ചു  സേവനം ചെയ്തിട്ടുല്ലവരാണ് അവര്‍.എന്നാല്‍ ഇന്ന് ജീവത സമരത്തിന്റെ യുദ്ധ ഭൂമിയിലേക്ക്‌ അവര്‍ വലിചിഴയ്ക്കെപ്പെടുകയാണ്. ഈ ജീവത പോരാട്ടത്തില്‍ നമുക്ക് ഒന്ന് ചേര്‍ന്ന് അണിചേരാം. പ്രതികരിക്കാന്‍ കഴിയാത്തവര്‍ എന്നാ നിലയില്‍  നിന്നും അവര്‍ മുന്നേറിയിരിക്കുന്നു. അവരുടെ പ്രതികരണങ്ങളെ ലോകം സഹാനുഭൂധിയോടെയെങ്കിലും കാണുന്ന സാഹചര്യം സൃഷ്ട്ടിക്കപ്പെട്ടിരികുന്നു.ഈ സാഹചര്യത്തെ നാം ഉപയോഗപ്പെടുത്തെണ്ടതുണ്ട്.
       നമ്മള്‍ വേദന കൊണ്ട് പുളയുമ്പോള്‍ സമാധ്നതിന്റെ മന്തമാരുതനായി നമ്മെ തഴുകിയ കൈകള്‍  സഹായത്തിനായി അഭ്യര്തിക്കുമ്പോള്‍ നാമെങ്ങിനെ കാണാതിരിക്കും....?!!! കാരുന്ന്യത്തിന്റെ മലകമാരുടെ കണ്ണീര്‍ തുടക്കാന്‍ നമ്മുടെ കൈകള്‍ ഉയരട്ടെ...അവരും നമ്മെ പോലെ പച്ച മനുഷ്യരാണ് എന്നത് നാം മറക്കാതിരിക്കുക..

തന്നാല്‍ കരകയരെണ്ടാവര്‍ എത്രയോ പേര്‍ 
താഴാത്ത് പാഴ് ചെരിലമാര്‍ന്നിരിക്കെ 
തന്‍ ഒറ്റയ്ക്ക് ബ്രഹ്മപദം കൊതിക്കും
തപോ നിതിക്കെന്തു ചാരിതാര്‍ത്ഥ്യം?????? 

ചോര തുടിക്കും ചെറു കയ്യുകളെ 
പേറുക വന്നീ പന്തങ്ങള്‍.....................

അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാം .............................

No comments: