Tuesday, 29 November 2011

കേരളം പറയുന്നു:താങ്കള്‍ ആരുമായികൊള്ളട്ടെ ഹിന്ദുവോ , ക്രിസ്ത്യന്‍ഓ, മുസലമാനോ...........


പ്രിയമിത്രമേ,
താങ്കള് ആരുമായികൊള്ളട്ടെ ഹിന്ദുവോ , ക്രിസ്ത്യന്ഓ, മുസലമാനോ, പാറശാലക്കാരനോ, കാഞ്ഞിരപ്പള്ളി അച്ചയാണോ, പാലക്കാട്ടെ പട്ടരോആരുമായികൊള്ളട്ടെ. കേരളം എന്നാ കൂരയ്ക് കീഴില് കഴിയുന്ന സ്ഥിതിക് ഇത് ഒന്ന് SHARE ചെയ്യുക!ഇല്ലെങ്കില്‍ ചിലപ്പോ നാളെ ഇതെഴുതിയ ഞാനും, ഇത്ഷെയര് ചെയ്യാന് മടി കാണിച്ച താനും കടലില് നീന്തി കളികുമ്പോള് നമുക്ക് കണ്ടു മുട്ടാം!!!  


    തമിഴനാടുകാരന്‍ വെള്ളം കുടിക്കനമെന്നത് ന്യായം പക്ഷെ അത് മലയാളിയെ കുളിപ്പിച്ച് കിടത്തിയിട്ട് വേണോ? മനുഷ്യന്റെ ജീവനേക്കാളും  വലുതാണോ അവനു വേണ്ട വെള്ളം? പക്ഷെ എപ്പോഴും തീവ്ര ദേശീയതയുടെ പ്രതീകമായ അണ്ണന് അത് മനസ്സിലാവുന്നില്ല.കുമാരിക്കും  തലൈവര്‍ക്കും വിവരം ഉണ്ടാവുന്നത് വരെ കാത്തു നില്ക്കാന്‍ നമുക്ക് നേരമില്ല.ഇനി നമുക്ക് മുന്നിലുള്ള വഴി പാട്ടക്കരാര്‍ ക്യാന്‍സല്‍ ചെയ്യുക എന്നുള്ളതാണ്...പക്ഷെ അണ്ണന്റെ പച്ചക്കറിക്ക് കാത്തു നില്‍ക്കുന്ന നമുക്ക് അത് ചെയ്യാന്‍ പറ്റുമോ?... എന്തായാലും വേണ്ടില്ല ജനങ്ങള്‍ ഉണ്ടെകിലല്ലേ പച്ചക്കറി വേണ്ടതുള്ളൂ.... (പിന്നെ സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനും ആയ ബഹുമാന്ന്യനായ കൃഷ്ണയ്യരുടെ പിന്തുണ ഞാന്‍ ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നില്ല,കാരണം അദ്ദേഹം ജനസംഖ്യ കുറക്കാനുള്ള നെട്ടോട്ടത്തിലാണ്.കുറെ ആളുകള്‍ മരിച്ചാല്‍ കേരളത്തിന്റെ ജനസംഖ്യ കുറയുകയും ഭക്ഷ്യ വിഭവം കൂടുകയും ചെയ്യുമല്ലോ......!!!!!!!!!!!!!! )


രാഷ്ട്രീയക്കാരെ.......
           പല നിര്‍ണായക ഘട്ടങ്ങളിലും നിങ്ങള്‍ ഞങ്ങളെ കൈവെടിഞ്ഞ കാര്യം ഞങ്ങള്‍ സൌകര്യ പൂര്‍വ്വം  മറക്കുന്നു. പക്ഷെ മുല്ലപ്പെരിയാറിന്റെ  കാര്യത്തില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷ തരുന്നുണ്ട്...നിങ്ങള്‍ മുന്നോട്ടു പോവുക കക്ഷി രാഷ്ട്രീയ  ഭേദമന്ന്യേ കേരളം പുറകിലുണ്ട്.മരണം പല്ലിളിച്ചു കാട്ടുമ്പോള്‍ കോടിയുടെ നിറം നോക്കാന്‍ ഞങ്ങള്ക് നേരമില്ല.നിനങ്ങള്‍ വിജയിച്ചാല്‍ നിങ്ങള്‍ കിരീടവും ചെന്ഗോലും അണിഞ്ഞ  രാജാക്കന്മാര്‍ ആവും. നിങ്ങളുടെ അവഗണ കൊണ്ട്  ടം തകര്‍ന്നാല്‍ നിങ്ങള്‍ക്ക് പിന്നെ കേരളം മാപ്പ് തരില്ല.
  

No comments: