അകാല ചരമം പ്രാപിച്ച ഏതോ ലക്ഷ്വറി
ഹോട്ടലിന്റെ മുറിയിലാണ് ഇപോഴും വളരെ വിജയകരമായി കഞ്ഞി മാത്രം വില്‍ക്കുന്നത്.കഞ്ഞി മാത്രം ആയതിനാല്‍ പ്രത്യേകം ഓര്‍ഡര്‍ വേണ്ട.മൂന്നു പൊരിച്ച മത്തി,ഉപ്പേരി,അച്ചാറ്,ഇഞ്ചി കൂട്ടാന്‍.വയറു നിറയെ കഞ്ഞിയും കഴിച്ചാല്‍ ഇരുപത് രൂപ മാത്രം! നമ്മുടെ സാദാരണ ഹോട്ടല്കളില്‍ മൂന്ന് മത്തിക്ക് തന്നെ വേണം ഇരുപത് രൂപ.ജാട കാണിക്കാന്‍ കോഴിയെക്കാള്‍ വിലയുള്ള കോഴി പൊരിച്ചത് തിന്നുന്ന യുവാക്കള്‍ക്ക് ഇതില്‍ വലിയ കാര്യം ഒന്നുമില്ല.എന്നാല്‍ നല്ല ഭക്ഷണം കുറച്ചു പൈസ കൊണ്ട് ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും ഇത് അനുഗ്രഹം തന്നെ ആണ്.കഞ്ഞി കുടിക്കുമ്പോള്‍ ആളുകള്‍ പരസ്പരം ചോദിച്ച ഒരു ചോദ്യം ഞാന്‍ ഹോട്ടലിലെ ജീവനക്കാരനോട് ചോദിച്ചു: ഇത് മുതലാകുമോ? മറുപടിയായി വിനയത്തില്‍ കലര്‍ന്ന പുഞ്ചിരി മാത്രം.കച്ചവടക്കാരനും ഉപഭോക്താവിനും ഒരു പോലെ സംതൃപ്തി....ഇത് തന്നെയല്ലേ ജനകീയ വ്യാപാരം.ചൂഷക വിഭാഗങ്ങളെ തുറന്നു കാണിക്കുന്നതിനോപ്പം ഇത്തരം കസ്റ്റമര്‍ friendly കച്ചവടങ്ങള്‍ പ്രച്ചരിപ്പിക്കപ്പെടനം .
2 comments:
kollam kanji vishesham
കഞ്ഞി... പയർ... അച്ചാർ... ഇങ്ങുപോരട്ടെ :)
Post a Comment