Thursday, 30 August 2012

ചോര തുടിക്കും ചെറു കയ്യുകളെ..... vt ബാലറാം എം എല്‍ എ നല്‍കിയ ഓണ സന്ദേശം.


(പോരാളികള്‍ ഒരിക്കലും കുറ്റി അറ്റ് പോവാറില്ല.തിന്മ അടക്കി വാഴുന്നിടത് നന്മ്മയുടെ  പൊന്‍ കിരണങ്ങളുമായി പടവാളും  എടുത്ത്,തിസ്യുസിന്റെ പിന്‍ഗാമികള്‍ അഭിനവ പ്രോസ്ക്രുസ്റെസ്സുകള്‍ക്കു നേരെ പട നയിക്കാറുണ്ട്.
തിസ്യുസിന്റെ പിന്‍മുരക്കാരുടെ അവസാനത്തെ കണ്ണികളില്‍ ഒരാളായ വി ടി ബാലറാം  എം എല്‍ എ നല്‍കിയ ഓണ സന്ദേശം.)
   

"ഓണം ഒരു പഴയകാലത്തിന്റെ ഓർമ്മയായിരിക്കാം. എന്നാൽ പുതിയ കാലത്ത്‌ അതൊരു ഓർമ്മപ്പെടുത്തലുമാണു. ഭരണാധികാരികളും ഭരിക്കപ്പെടുന്നവരും തമ്മിലുണ്ടാകേണ്ട ആത്മബന്ധത്തേക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ. ഭരണാധികാരികളിൽ നിന്ന് തങ്ങളെന്തൊക്കെ പ്രതീക്ഷിക്കുന്നു എന്ന ജനങ്ങളുടെ ഈ ഓർമ്മപ്പെടുത്തൽ കേരളത്തിന്റെ ഉയർന്ന രാഷ്ട്രീയബോധത്തിന്റെ കൂടി പ്രതിഫലനമാണു. അതുകൊണ്ടായിരിക്കാം ഇന്ത്യയിലെ മറ്റ്‌ പ്രദേശങ്ങൾക്കൊന്നുമില്ലാത്ത ഇത്തരത്തിലുള്ള ഒരാഘോഷം മലയാളിക്ക്‌ സ്വന്തമായുള്ളത്‌. വെറും മൂന്നടി ഭൂമി മാത്രം കരാർ പ്രകാരം അവകാശപ്പെട്ട വാമനൻ അനധികൃതമായി കയ്യേറിയത്‌ അതിലുമെത്രയോ ഇരട്ടിയാണു. ആധുനിക വാമനന്മാർക്കെതിരെ കരുതിയിരിക്കാനും അവരുടെ സ്ഥാപിതതാത്പര്യങ്ങളെ ചെറുത്തുതോൽപ്പിക്കാനുമുള്ള ബാധ്യത സമൂഹത്തിന്റേത്‌ മുഴുവനുമാണു. ഓണത്തിന്റെ ആ രാഷ്ട്രീയവും ചർച്ചചെയ്യപ്പെടട്ടെ. വിശ്വസിക്കുന്ന നേരിനു വേണ്ടി തലയിൽ ചവിട്ടേൽക്കേണ്ടി വരുന്നവരുടെയും മുഖത്ത്‌ വെട്ടേൽക്കേണ്ടി വരുന്നവരുടെയും തലമുറകൾ ഇനിയും നിലനിൽക്കട്ടെ."


No comments: