എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥ ഉണ്ടാകും.നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സുഖ സൌകര്യങ്ങള്‍ക്ക് പിന്നില്‍ ആയിരക്കണക്കിന് ആളുകളുടെ ചോരയും നീരും ഉണ്ട്.അങ്ങനെ ഉള്ള ഒരു ചരിത്രം ഉത്തര്‍പ്രദേശില്‍ സ്തിഥി ചെയ്യുന്ന,നമ്മുടെ കേരളത്തില്‍ അടക്കം 5 ഓഫ് കാമ്പുസുകള്‍ ഉള്ള, ഇന്ത്യയിലെ സുപ്രസിദ്ധ യുനിവേസിറ്റി ആയ അലിഘര്‍ മുസ്ലിം യുനിവേസിറ്റിക്കും
പറയാനുണ്ട് ഇത്തരത്തില്‍ ഒരു കഥ.
പിൽക്കാലത്ത് അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി ആയി പരിണമിച്ച മുഹമ്മദൻ ആംഗ്ലോ-ഓറിയെന്റൽ കോളെജ് പൂര്‍ണമായും സംഭാവനകളെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്.സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചപ്പോള്‍
സര്‍ സയ്യിദ് ആഹമെദ് ഖാന്‍ സഹായം തേടി ഭോപാല്‍ റാണിയുടെ അടുത്ത് ചെന്ന്.അദ്ധേഹത്തെ പരിഹസിക്കാന്‍ വേണ്ടി റാണി കൊട്ടാരത്തിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ ചെരുപ്പുകളും സംഭാവനയായി നല്‍കി.ഒരു പരിഭവവും പറയാതെ ആ മഹന്‍ ആ ചുമട് മുഴുവന്‍ തലയിലെടുത്ത് ഭോപാല്‍ മുതല്‍ അലിഘഡ വരെ കാല്‍ നടയായി വന്നു!!!! ആ ചെരുപ്പുകള്‍ മുഴുവന്‍ ഒരു ചെരുപ്പ് കുത്തിയെക്കൊണ്ട് തുന്നിച്ചതിനു ശേഷം അദ്ദേഹം ആ ചെരിപ്പുകള്‍ പോളിഷ് ചെയ്യുകയും ചന്തയില്‍ കൊണ്ട് പോയി വില്‍ക്കുകയും ചെയ്തു.കയ്യില്‍ ബാക്കിയായ ചില്ലിക്കാശു കൊണ്ട് അദ്ദേഹം ഭോപാല്‍ റാണിക്ക് നന്ദി പറഞ്ഞു കൊണ്ട് ഒരു കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.
കത്ത് വായിച്ച റാണിക്ക് വല്ലാത്ത നാണവും ലജ്ജയും തോന്നി. ഇദ്ദേഹം ചില്ലറക്കാരന്‍ അല്ലെന്നു മനസ്സിലാക്കിയ റാണി കൊട്ടാരം കാര്യസ്ഥനോട് ആ യുവാവിനെ അന്യേഷിച്ചു കണ്ടെത്തുവാന്‍ പറഞ്ഞു. റാണിയുടെ സന്നിധിയില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ റാണി അദ്ധേഹത്തിന്റെ ബുദ്ധിയെ പ്രത്യേകം പുകഴ്ത്തുകയും പിന്നീട് സ്ഥിരമായി കുറെ പൈസ നല്‍കി സഹായിക്കുകയും ചെയ്തു.കൂട്ടത്തില്‍ ഒരു വാക്കും സംഭാവനയായി നല്‍കി "നിങ്ങള്‍ ഉദ്ദേശിച്ചാല്‍ വല്ലതും നടക്കും". റാണി കൌത പൈസ പോലെയോ
ഒരു വേള അല്പം കൂടുതലോ ആയി അദ്ധേഹത്തെ സന്തോഷിപ്പിച്ചത് ആ വാക്കുകള്‍ ആയിരുന്നു.അതാണ് പിന്നീട് അലീഘഡ പ്രസ്ഥാനത്തിന്റെ ഉഉര്ജം ആയി മാറിയത്.



2 comments:
ദയവു ചെയ്തു ഫോണ്ടിന്റെ കളര്‍ മാറ്റൂ..വായിക്കാന്‍ ബുദ്ധിമുട്ടുന്നു
Ok
Post a Comment