Monday, 8 July 2013

ലോഹയുടെ മറയത്ത്‌

written by marva zanoona. find her on facebook:https://www.facebook.com/marva.zanoona?fref=ts

മംഗളം ദിനപ്പത്രത്തിൽ വന്ന തട്ടത്തിൻ മറയത്ത് എന്നാ എഡിറ്റോറിയൽ ആണ് ഈ കുറിപ്പിന് ആധാരം.സ്കൂളിൽ തട്ടം ഇടുന്നതിനു ആരും എതിരല്ലെന്നും എന്നാൽ യൂണിഫോം നിര്ബന്ധമാക്കിയ ചില സ്കൂളുകളിൽ ഇടുന്നത് ആണ് വിലക്കപെട്ടതെന്നും ,അത് സെക്കുലെർ വിദ്യാഭ്യാസത്തിന്അനിവാര്യമാണെന്ന് അവർ കരുതുന്നത് കൊണ്ടാണെന്നും തട്ടി മൂളിക്കുന്നുണ്ട്.ഇത് കേട്ടാൽ കരുതും കേരളത്തിലെ യൂണിഫോം നിര്ബന്ധമുള്ള സ്കൂളിലെ കുട്ടികളൊന്നും തട്ടം ഇടാറില്ലെന്ന്........! അത് പോലെ തട്ടം അനുവദനീയമായ സ്കൂളുകൾ മതേതരത്വത്തിന്റെ ചുടല ആണെന്നുമാണ്....!

എന്നാൽ ബഹുമാന്യനായ ൾ
ഫാദർ തെലക്കാട്ടിൽ മനസ്സിലാക്കേണ്ടത് തട്ടം കൊണ്ട് പൊലിഞ്ഞു പോവുന്ന ഒരു ചീട്ട് കൊട്ടാരമല്ല മതേതരത്വം.ഒരു മതത്തെയും ഉൾ ക്കൊല്ലതിരിക്കുക എന്നതല്ല ,എല്ലാത്തിനെയും ഉൾകൊള്ളാൻ മാത്രം ഹൃദയ വിശാലത ഉണ്ടാക്കുക എന്നതാണ് ഇന്ത്യൻ മതേതരത്വവും പടിഞ്ഞാറൻ മതേതരത്വവും തമ്മിലുള്ള വ്യത്യാസം.അങ്ങയുടെ ലേഖനത്തിൽ ഞാൻ കണ്ട കുറവും ആ ഹൃദയ വിശാലതയുടെതാണ്.

പിന്നീട് സമരക്കാരുടെ ഉദ്ധേശ ശുദ്ധിയെക്കുറിച്ചുള്ള രഹസ്യന്യേഷണ റിപ്പോര്ട്ട് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിച്ചു കളയുന്നു അദ്ദേഹം.ഇത് പോലെ തന്നെയായിരുന്നു ഒരു കാലത്ത് ഏറ്റുമുട്ടൽ കൊലകളും, ഇപ്പോൾ കാലം തെളിയിച്ചില്ലേ വാസ്തവങ്ങൾ.അത് പോലെ ഒരു കാലത്ത് ഇതിന്റെയും യാദര്ത്യം പുറത്തു വരും. ഉദ്ദ്യോഗസ്ഥർ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ആളാണ് താങ്കൾ എങ്കിൽ കോട്ടയത്തെ പല സഭകളും അവയുടെ പ്രവര്ത്തനങ്ങളും കൂടി അങ്ങ് പഠന വിധേയമാക്കണം. അപ്പോൾ അറിയാം സ്വന്തം മടിത്തട്ടിൽ എത്ര ഭാരം തൂങ്ങുമെന്ന്.

പിന്നെ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നത്‌ ഹിന്ദു-ക്രിസ്ത്യന്‍ സഹോദരന്മാര്‍ അവരുടെ മത വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി ചോദിച്ചാലോ എന്നാണ്? മുസ്ലിം സ്ത്രീ നിര്‍ബന്ധമായും മറച്ച്‌ വയ്ക്കേണ്ട ഭാഗമാണ്‌ അവള്‍ തട്ടം കൊണ്ട്‌ മറക്കുന്നത്‌,അങ്ങനെ ഒരു ആവശ്യം ഹിന്ദുവിനൊ ക്രിസ്തീയ വിശ്വാസിയ്ക്കോ ഉണ്ടെങ്കില്‍ അംഗീകരിച്ചു കൊടുക്കണം.ഒറ്റ മനസ്സോടെ രാജ്യം കാത്ത് സൂക്ഷിക്കുന്ന പട്ടാള കാമ്പുകളില്‍ സിക്കുകര്‍ക്ക് ഇതേ കാരണം കൊണ്ട്‌ തന്നെയാണ് നാം തലപ്പാവ്‌ ധരിക്കാനും താടി വളര്‍ത്താനും ഒക്കെ അനുമതി നല്‍കിയത്.അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് ആവശ്യമില്ലാത്ത ഏതു മതേതരത്വം ആണവോ ക്രിസ്തീയ മാനേജ്‌മെന്റുകള്‍ നടത്തുന്ന കോളേജുകള്‍ക് മാത്രം ആവശ്യമായിട്ടുള്ളത്?

പിന്നെ ഫാദര്, തട്ടം കേരള സാഹചര്യത്തില്‍ മാത്രമല്ല,ആഗോള തലത്തില്‍ തന്നെ വില്ലാനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു,അതിനു പ്രധാന തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നത്‌ ഫ്രാന്‍സിലെ തട്ടം നിരോധനമാണ്‌.......,അതിനു ചുക്കാന്‍ പിടിച്ച മുന്‍ പ്രെസിഡന്റ് നിക്കോളസ്‌ സര്‍ക്കോസി പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 7 വര്‍ഷം തടവ്‌ അനുഭവിക്കുകയാണ്‌,ഇതില്‍ നിന്നും മനസ്സിലാക്കിക്കൂടെ തട്ടം ഊരിപ്പിക്കാന്‍ വ്യഗ്രത കാണിച്ചത്തിന്റെ മാനസിക പ്രചോധനം.(അദ്ദേഹത്തെ ഇപ്പോള്‍ ഫ്രാന്‍സുകാര്‍ക്ക് പോലും വേണ്ട,കോടതി അയാളെ ആജീവാനന്ത കാലം രാഷ്ട്രീയത്തില്‍ നിന്നും നിരോധിച്ചിരിക്കുന്നു....!)(
ഇതേ ഫ്രാന്‍സിന്റെ പാര്‍ലീമെന്റിലേക്കാണ്‌ തട്ടം ഇട്ട തവക്കുല്‍ കിര്‍മനെ ക്ഷണീച്ചതെന്ന് ആരും മറക്കേണ്ട) ഇതിനു സമാനമായ മറ്റു ചില യൂറോപിയന്‍ രാജ്യങ്ങളിലേയും,അത്താതുര്‍ക്കും ഇബ്‌നു അലിയും പോലെ ഉള്ള ആളുകള്‍ ഭരിച്ച തുര്‍ക്കിയും തുണീഷ്യയും പോലുള്ള അറബ് രാജ്യങ്ങളും എടുത്തു കാട്ടുന്നു.പ്രിയ ഫാദര്,ബാങ്ക് നിരോഡിച്ച ബിന്‍ അലിയും അറബി ഭാഷ തന്നെ നിരോധിച്ച അത്താതുര്‍ക്കും ചെയ്ത കാര്യങ്ങളെ മുസ്ലീങ്ങളുടെ കണക്കില്‍ വരവു വെക്കേണ്ട.


അടുത്തതായി സൌദി പോലുള്ള രാജ്യങ്ങളില്‍ തട്ടം ധരിക്കാന്‍ പറയുന്ന കാരണങ്ങള്‍ എന്നു പറഞ്ഞു അദ്ദേഹം ആറ് കാര്യങ്ങള്‍ പറയുന്നു.പക്ഷേ ആരു പറഞ്ഞെന്നോ എപ്പോ പറഞ്ഞെന്നോ അദ്ദേഹം പറയുന്നില്ല.പക്ഷേ ഫാദര് സ്വയം കണ്ടെത്തിയതാണു ഇവയെന്നു ഇതിലെ അഞ്ചാമത്തെ കാരണം കേട്ടാല്‍ മനസ്സിലാകും.അതു ഇങ്ങനെയാണ്:"മുസ്ലിം പുരുഷന്മാരില്‍ നിന്നുള്ള ലൈംഗിക ശല്യത്തെ നിര്‍വീര്യമാക്കുന്ന സംരക്ഷണം".ഫാദര് പോള്‍ എത്ര വാര്‍ഗീയമായാണ്‌ ചിന്തിക്കുന്നത്‌ .......!ജോസ് തെറ്റയിലും നികൊളസ്‌ സാര്‍കൊസിയും പി.ജെ.ജോസഫും പിന്നെ സരിതയുടെയും മറ്റുമൊക്കെ സാരിതലപ്പും തൂങ്ങി നടന്നവരുമൊന്നും മുസ്ലീങ്ങളായിരുന്നില്ല.ലോകത്ത്‌ AIDS ബാധിച്ച ആളുകളുടെ എണ്ണം നോക്കിയാല്‍ മനസ്സിലാകും മുസ്ലീങ്ങളെയാണോ മറ്റു പലരേയുമൊക്കെ ആണോ ഭയപ്പെടേണ്ടതെന്ന്. പിന്നെ ജോസ് തെറ്റയിലും പി.ജെ.ജോസഫുമൊക്കെ കേരളീയ മുസ്ലീങ്ങള്‍ക്ക് തട്ടം ധരിക്കാന്‍ പുതിയ ന്യയങ്ങളാണ്.
അദ്ദേഹം അവസാനം പറഞ്ഞത് തട്ടം ഇടാന്‍ വിധിക്കപ്പെട്ടവര്‍ പറയട്ടെ എന്നാണ്വാ.ഇതാ പെണ്ണിന് പറയാനുള്ളതാണു, തട്ടം ഇടാന്‍ വിധിക്കപ്പെട്ടവരല്ല,അതിനു ഭാഗ്യം നേടിയവര്‍...,അതു സന്തോഷപൂര്‍വം സ്വീകരിച്ചവര്‍

2 comments:

Pheonix said...

ഫ്രാന്‍സിലെ സര്‍ക്കൊസിയാണോ ഇറ്റലിയിലെ ബെര്‍ലസ്കോണി ആണോ പീടനത്തിനു ശിക്ഷ വാങ്ങിയത്? ഒന്നുകൂടി ആലോചിച്ചു നോക്കൂ..

porali said...

fionex....thanx thangalude abiprayam njan ithu ezuthiya aale ariyikkam...
aavashyamanenkil thiruthukayum cheyyum....thankalude idapedaline abinandikkunnu