ഗോവിന്ദ ചാമി ഒരു പ്രതീകം മാത്രമാണ്
ബലാല്‍സംഗത്തെ തമാശരൂപേണ ന്യായീകരിക്കുന്ന ഫേസ്ബുക്കിലെ റേപ്പ് ജോക്ക് പേജ് നീക്കം ചെയ്തു. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് പേജ് നീക്കം ചെയ്തത്. കഴിഞ്ഞ ഒരു മാസമായി ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഒടുവില്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് പേജ് നീക്കം ചെയ്യുകയായിരുന്നു. രണ്ടുലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു എന്ന കാരണത്താല്‍ പേജ് നീക്കം ചെയ്യാതെ മുന്നോട്ടുപോകുകയായിരുന്നു.
എന്നാല്‍ പ്രതിഷേധക്കാര്‍ സംഘടിച്ച് ഒപ്പുകള്‍ ശേഖരിക്കുകയും കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്യുന്ന സാഹചര്യം വന്നതോടെയാണ് പേജ് നീക്കം ചെയ്തത്. ബലാല്‍സംഗത്തെക്കുറിച്ച് ഈ പേജില്‍ പോസ്റ്റ് ചെയ്തിരുന്ന പല കമന്റുകളും ലൈംഗിക പീഡനത്തിന് ഇരയായവരെ കളിയാക്കുന്ന തരത്തിലുള്ളതായിരുന്നു. ബലാല്‍സംഗം കുറ്റകരമല്ലെന്നും അത് ന്യായീകരിക്കുപ്പെടാവുന്ന ഒന്നാണെന്നുമുള്ള തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും ഈ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പേജിനെതിരെ പ്രതിഷേധമുയര്‍ത്തിയവര്‍ ഫേസ്ബുക്കില്‍ നിരവധി ഗ്രൂപ്പുകള്‍ തുറക്കുകയും ആയിരകണക്കിന് ആളുകള്‍ അതില്‍ അംഗങ്ങളാകുകയും ചെയ്തതോടെ ഫേസ്ബുക്ക് റേപ്പ് ജോക്ക്സ് പേജ് നീക്കം ചെയ്യാന്‍ നിര്ബന്ധിതമാകുയായിരുന്നു. എന്നാല്‍ റേപ്പ് ജോക്ക്സ് പേജ് നീക്കം ചെയ്തതിനെതിരെയും ചിലര്‍ രംഗത്തുവന്നതാണ് രസകരമായ മറ്റൊരു കാര്യം. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകടറ്റമാണെന്നാണ് ഇത്തരക്കാരുടെ വാദം.ഇത്തരം ഗോവിണ്ടാചാമികളെ കൈ കാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.............!!!!! (കടപ്പാട്:computric)

8 comments:
kalleriyan samayamayirikkunnu
നല്ല വീക്ഷണം.എല്ലാ വിധ ഭാവുകങ്ങളും
നല്ല പോസ്റ്റ്
എല്ലാം ഒരു തമാശ
"നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടേ" എന്ന ക്രിസ്ത്തു വചനം നമുക്ക് മറ്റുള്ളവരോട് പറവാനുള്ളതല്ല. അത് ക്രിസ്തുവിനുമാത്രം പറയാൻ അധികാരമുള്ള വാക്കുകളാണു്. കാരണം ക്രിസ്തു പാപമില്ലാത്തവനായിരുന്നൂ. എന്നാൽ നമുക്ക് പറയുവാനായി ക്രിസ്തുപറഞ്ഞ വേറൊരു വാക്യം ഉണ്ട്. "നിന്റെ ക്ണ്ൺ നിന്നെക്കൊണ്ട് പാപം ചെയ്യിച്ചാൽ അത് ചൂഴ്ന്നെടുത്തു കളക, കണ്ണുള്ളവനായി നിത്യനരകത്തിൽ കിടക്കുന്നതിനേക്കാൾ കണ്ണില്ലാത്തവനായി സ്വർഗത്തിൽ ഇരിക്കുന്നത് നന്ന്." ഗോവിന്ദചാമിയാൽ കൊല ചെയ്യപ്പെട്ട പെൺകുട്ടി തന്റെ സൗന്ദര്യം വിറ്റ് കാശാക്കാനോ, പതിന്നായിരക്കണക്കിനു രൂപാ ആഴ്ചതോറും അമ്മയെ ക്കൊണ്ടേൽപിക്കുന്ന സീരിയൽ പിടുത്തക്കാരുടെ കൂടെയോ പോയതായിരുന്നില്ല. മറിച്ച് ഒരു സാധുകുടുംബത്തിന്റെ ഏക ആസ്രയം ആയിരുന്നൂ. ബലാൽ സംഗം ഒരു പെൺകുട്ടിയുടെ/സ്ത്രീയുടെ ജീവിതത്തെ നിശേഷം നശിപ്പിച്ചു കളയുകയാണു ചെയ്യുന്നത്. ആ പ്രവർത്തി ഔരുപുരുഷൻ ചെയ്യുന്നത് തന്റെ ലിംഗം കൊണ്ടാണു്. അത് ചുഴ്ന്നെടുത്തു കളയാനാണ് യേശു പറഞ്ഞത്. പിന്നെ ഗോവിന്ദചാമിക്ക് കുട്ടിയെ ക്കൊനതിന്റെ ശിക്ഷ മാത്രമെ നൽകിയിട്ടുള്ളൂ. അതുപോരാ, ഗോവിന്ദചാമിയുടെ ലിംഗം ചുഴ്ന്നെടുത്ത ശേഷം വധശിക്ഷ നൽകി ലോകത്തിനുതന്നെ ഇൻഡ്യ മാതൃകയാകണം. നമ്മുടെ സ്ത്രീ കൾക്ക് ഭയമില്ലാതെ നടക്കൻ അത് കാരണമാകണം.
റേപ്പ് ജോക്സിന് രണ്ട് ലക്ഷം ലൈക്കുകൾ കിട്ടിയെങ്കിൽ ലൈക്ക് എന്നത് ഒരു ചടങ്ങ് മാത്രമായതു കൊണ്ടാണെന്ന് തോന്നുന്നു. തന്തക്ക് വിളിച്ചാൽ പ്രതികരിച്ചില്ലെങ്കിലും ലൈക്കടിക്കാമോ?
ഗോവിന്ദച്ചാമി പ്രതീകമോ? ആരുടെ? എന്തിന്റെ? ലജ്ജാവഹം!
@vithu chora........ഞാന്‍ പറഞ്ഞത് മുകളില്‍ പറഞ്ഞ തിന്മ ചെയ്ത facebook ഉം അതേ കുറഞ്ഞ അളവില്‍ ആണെങ്കിലും അതേ തെറ്റ് തന്നെയാണ് ചെയ്യുന്നത്.നമ്മള് തെറ്റ് കാണുന്നത് പക്ഷെ ഗോവിന്ദ ചാമിയില്‍ മാത്രമാണ്.ഇവരെ ഒക്കെ തന്നെയാണ് ഗോവിന്ദ ചാമി പ്രതീകവല്‍ക്കരിക്കുന്നത്.പിന്നെ നമ്മുടെ ലൈക് ഉം ഡിസ് ലൈക് ഉം വെറും ശീലങ്ങള്‍ ആവാന്‍ പാടില്ല. അത് നന്മ്മയെ പ്രോത്സാഹിപ്പിക്കാനും തിന്മ വിരോടിക്കാനും ഉള്ള ആയുടങ്ങള് ആവണം.നമുക്ക് ഇഷ്ടപ്പെട്ട സംഗതികള്‍ക്ക് ലൈക് ഉം അല്ലതത്നു ഡിസ് ലൈക് ഉം ആടിക്കതിരിക്കുന്നത് കലയോടുള്ള അനീതിയാണ്.
@VANIYATHAN............അത് തന്നെയാ ഞാനും പറഞ്ഞത്........ലൈക് അടിച്ച നമ്മുടെ വിരലുകളും മുറിക്കണം.നമ്മളും തെറ്റ് ചെയ്തിട്ടുണ്ട്.
Post a Comment