Thursday, 19 January 2012

സ്കൂപും ചിലരുടെ കോപ്പും

     (എഴുതിയത്:അനീസുദ്ധീന്‍ കൂട്ടിലങ്ങാടി)
 (ചില ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്യുകയും പോരാളിയുടെ അഭിപ്രായങ്ങള്‍ അവസാനത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും മൊത്തം അര്‍ത്ഥത്തില്‍ മാറ്റം വന്നിട്ടില്ല) 
(true കോപ്പി വായിക്കാന്‍ http://aneesudheen.blogspot.com/2012/01/268-10.html) 
             സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ അഭ്യന്തര വകുപ്പും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മാധ്യമം പുറത്ത് വിട്ട ഹോട്ട് ന്വൂസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സം‌വാദങ്ങള്‍ കൊഴുക്കുകയാണ് മാധ്യമ ലോകത്തും സൈബര്‍ ലോകത്തും പിന്നെ അനന്തപുരിയിലും.എപ്പോഴും സംഭവിക്കുന്നത് പോലെതന്നെ കിട്ടിയ അവസരം മാധ്യമത്തിനും ജമാഅത്തിനുമെതിരെ കുതിരകയറാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു മുസ്‌ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും.അതവരെ പറഞ്ഞിട്ട് കാര്യമില്ല;സ്വന്തം അടുക്കളയില്‍ നിന്ന് ദുര്‍ഗന്ധമുയരുമ്പോള്‍ അത് മൂടിവെച്ച് അയല്‍ വീട്ടിലേക്ക് കൈചൂണ്ടുക എന്ന നാട്ടുനടപ്പാണല്ലോ ഇവര്‍ ശീലിച്ചിട്ടുള്ളത്... പക്ഷെ ചീഞ്ഞളിഞ്ഞാല്‍ ഒന്നും മൂടിവെക്കാനാവില്ലെന്ന സത്യം മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്...ഇതെങ്ങാനും ഇടതുപക്ഷ ഭരണകാലത്തായിരുന്നെങ്കില്‍ കാണാമായിരുന്നു പുകില്...
                               കേട്ടപാതി കേള്‍ക്കാത്തപാതി അന്വേഷണത്തിനുത്തരവിട്ട മുഖ്യമന്ത്രിയെ സ്വബോധത്തിലേക്ക് തിരിച്ച് കൊണ്ടൂവന്നതും മുസ്‌ലിം ലീഗ് നേതാക്കളാണ്.ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, നിങ്ങള്‍ എന്ത് ചെയ്താലും അധികാരം കിട്ടുന്ന കാലത്തോളം ഞങ്ങള്‍ നിങ്ങള്‍കൊപ്പമുണ്ടാവുമെന്ന് ഉറപ്പുകിട്ടിയതോടെ സി.എമ്മിന്റെ മട്ടും ഭാവവും മാറി...സിമിയുമായി ബന്ധപ്പെട്ടവര്‍ എന്ന പരാമര്‍ശമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അത് ഹേമചന്ദ്രന് പറ്റിയ കൈയ്യബദ്ധമായിരുന്നു,മാധ്യമം ചെയ്തത് ഹീനമായിപ്പോയെന്ന് മുഖ്യമന്ത്രി.... അതിന് മുമ്പ് വന്നു ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ പ്രസ്താവന "ഇ-മെയില്‍ ചോര്‍ത്തുന്നുവെന്നതരത്തില്‍ മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാണ് മനസ്സിലാക്കിയത്. അത് അടിസ്ഥാനരഹിതമാണ്. ഇ-മെയില്‍ ചോര്‍ത്തുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇ-മെയില്‍ ഐഡികള്‍ പരിശോധിക്കുന്നത് സ്വാഭാവികമാണ്"...
ഈ ഇ-മെയില്‍ ഐഡികള്‍ പരിശോധിക്കുമെന്ന് പറഞ്ഞാല്‍ എന്താണ്...അതില്‍ വല്ല സ്പെല്ലിംഗ് മിസ്റ്റേക്കും ഉണ്ടോ എന്ന് നോക്കലാണോ...തുറക്കാതെ എന്തോന്ന് പരിശോധിക്കാന്‍ എന്നൊന്നും തിരിച്ച് ചോദിക്കരുത്...മാത്രമല്ല അങ്ങനെയെങ്കില്‍ അഭ്യന്തരവകുപ്പ് എന്തിന് ലോഗിന്‍ ഡീറ്റെയില്‍സ് ചോദിച്ചു എന്നും അന്വേഷിക്കരുത്.
                                ജേക്കബ് പുന്നൂസിന്റെ പ്രസ്താവന ആഘോഷിക്കുന്ന സഹോദരങ്ങള്‍ അതിന്റെ മുഴുവന്‍ ഉത്തരങ്ങളും കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ താളം തെറ്റും ...കാരണം അദ്ധേഹം തുടര്‍ന്ന് പറയുന്നു ""ചില സംഭവങ്ങളും കേസുകളുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ കണ്ടെത്തേണ്ടിവരുമ്പോള്‍ വിശദമായ അന്വേഷണം വേണ്ടിവരും. ആരുടെയും വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയല്ല സ്പെഷല്‍ ബ്രാഞ്ച് നടത്തുന്നത്. പേരുകള്‍ നല്‍കിക്കൊണ്ടല്ല അവരുടെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താന്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ.നിരവധി ടെലിഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസുകളും പരിശോധനക്കായി പൊലീസിന് ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് നമ്പറുകളും ഇ-മെയിലുകളും പരിശോധിക്കുന്നുണ്ടെന്നും ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു."...അപ്പോള്‍ 'സംശയിക്കപ്പെടുന്നവരുടെ' കൂട്ടത്തില്‍ പെട്ടതുകൊണ്ടാണോ വഹാബ് അടക്കമുള്ള ലീഗ് നേതാക്കളൂടേതും ലിസ്റ്റില്‍ പെട്ടത്.....എങ്കില്‍ എന്താണാ സംശയം.... എന്തിനേയും അന്ധമായി പിന്തുണക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ ഏത് വെളിച്ചവും ഇരുട്ടായിരിക്കും....
                            ആദ്യം പറഞ്ഞു എല്ലാം മാധ്യമം കെട്ടിച്ചമച്ചതാണ് സര്‍വയലന്‍സ് ഒന്നും നടന്നിട്ടില്ലെന്ന് പിന്നെ പറയുന്നു ലിസ്റ്റില്‍ വേറെ മതക്കാരും ഉണ്ട് മാധ്യമം ചില പേരുകള്‍ മാത്രം വെളിപ്പെടുത്തി സമുദായ സ്പര്‍ധ ഉണ്ടാക്കിയെന്ന്.അതിനാല്‍ മാധ്യമത്തിനെതിരെ കേസ് എടുക്കുമെന്ന്... ഇങ്ങനെയൊരു നീക്കം പോലീസ് നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എവിടുന്നാണ് ഈ രണ്ടാമത് പറഞ്ഞ ലിസ്റ്റ് വരുന്നത്?? 268 പേരില്‍ 10 പേര്‍ മറ്റു മതക്കാരാണ് എന്നത് റിപ്പോര്‍ട്ട് പുറത്തുവിട്ട ആദ്യദിവസം തന്നെ മാധ്യമം പ്രസിദ്ധപ്പെടുത്തിയിരുന്നില്ലേ ?പത്ത് അന്യമതസ്ഥരുണ്ട് എന്നത് കൊണ്ട് ഇതെങ്ങനെയാണ് വാര്‍ത്തയല്ലാതാവുന്നത്?
                             ഒന്നും നടന്നിട്ടില്ലെങ്കില്‍ എന്തിനാണ് ഒളിച്ചു കളിക്കുന്നത് ?എന്തിനാണ് ഇത്ര ധൃതിപ്പെട്ട് കേസ് ഫയല്‍ ക്ലോസ് ചെയ്‌ത് കളഞ്ഞത്...? ഇത്രയും ആളുകളെ ഒന്നിപ്പിക്കുന്ന എന്ത് കണ്ണിയാണ് ഉള്ളത്?? പിടിയിലായ ക്രിമിനലിന്റെ കൈവശം ആരുടെയൊക്കെ ഈ മെയില്‍ ഐഡി ഉണ്ടെന്നു നോക്കിയാണോ ഈ നാട്ടില്‍ കേസുകള്‍ രജിസ്ടര്‍ ചെയ്യുന്നത്?? അയാളുടെ സ്വന്തം മെയില്‍ ഐഡിയില്‍ നിന്ന് എന്തൊക്കെ മെസേജുകള്‍ എങ്ങോട്ടൊക്കെ പോയി എന്നല്ലേ നോക്കേണ്ടത്?? ഒരാള്‍ ഇ മെയില്‍ ഐഡികള്‍ വെറുതെ കൈവശം വെക്കുമോ?? സാമന്യയുക്തിയനുസരിച്ചു അതയാളുടെ ഇമെയില്‍ അഡ്രസ്ബുക്കിലായിരിക്കും ഉണ്ടാവുക അപ്പോള്‍ അവിടെ വെച്ച് തന്നെ അയാള്‍ ഓരോരുത്തര്‍ക്കും അയച്ച മെയിലുകളുടെ നിജസ്ഥിതി മനസ്സിലക്കനല്ലെയുള്ളൂ ? ഇതിനോന്നിനും ഉത്തരമില്ല എങ്കില്‍ ഇത്രയും ആളുകളെ ഭരണകൂടം മറ്റെന്തോ കാരണത്താല്‍ സംശയിക്കുന്നു എന്ന് ന്യായമായും കരുതിക്കൂടെ? . അപ്പോള്‍ ഈ ആളുകളെയൊക്കെ ഒന്നിപ്പിക്കുന്ന ഒരേ ഒരു ഘടകം അവരുടെ മതമായത് കൊണ്ട് ആ മതത്തിനെതിരെയുള്ള നീക്കമായി തെറ്റായും ശരിയായും വ്യാഖ്യാനിക്കപ്പെടുന്നത് ഒരു പരിധി വരെ സ്വാഭാവികമല്ലേ?
                             കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും മതേതര വാദിയുമായ ലേഖകന്‍തയ്യറാക്കിയതാണ് സ്കൂപ്പ്. എങ്കിലും തെറ്റു വരാം. 
മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്‌: ഇത് രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല.പിന്നെ എങ്ങനെയാണു സാമുദായിക സ്പര്‍ധ ഉണ്ടാവുക? അല്ലെങ്കില്‍ ഈ പ്രസ്താവനയില്‍ നിന്ന് സര്‍ക്കാര്‍ ഏതോ ഒരു സമുദായത്തെ പ്രതിനിധീകരിക്കുന്നു  എന്ന് മനസ്സിലക്കണമോ? അങ്ങനെയെങ്ങില്‍ അതേത്‌ വിഭാഗം ആണെന്ന് ഉമ്മന്‍ ചാണ്ടി പറയണം.

  പിന്നെ കേസും ഉമ്മാക്കിയും കാട്ടി വിരട്ടം എന്നാ വയ മോഹവും വേണ്ട. കാരണം മാധ്യമം ഉയര്‍ത്തിപ്പിടിക്കുന്നത് നീതിയുടെ മുദ്രാവാക്യമാണ്. അത് സാക്ഷാല്‍കരിക്കാന്‍ വേണ്ടി അകാലത്തില്‍ പൊളിഞ്ഞാലും അത് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും,സ്വദേശാഭിമാനിയെ  പോലെ. എന്നാലും  ചീഞ്ഞളിഞ്ഞു ജീവിക്കുന്ന ചന്ദ്രികയെക്കാളും വീക്ഷനത്തിനെക്കളും കാഴ്ചയും കേള്‍വിയും ദ്രവിച്ചു പൈങ്കിളി ചിന്തകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന മുത്തശി പത്രങ്ങളെക്കാളും മികച്ച സ്വീകാര്യതയാണ് കാലം മാധ്യമത്തിനു വേണ്ടി കാത്തു വെക്കുക.

  നിങ്ങളുടെ ഓലപ്പടക്കങ്ങള്‍ ആയിരുന്ന ലവ് ജിഹാദും എന്ന വ്യാജ കാമ്പൈന്‍ സമൂഹത്തില്‍ മത സൌഹര്ധം ആണോ പ്രചരിപ്പിച്ചിരുന്നത്?കണ്ണും കാതും ഉള്ളവര്‍ക്ക് സത്യം മനസിലാക്കാം...............

2 comments:

Pheonix said...

എന്തായാലും മാധ്യമത്തിന്റെ പ്രചാരം കൂടിയില്ലേ? അതായിരുന്നല്ലോ ലക്ഷ്യവും.

porali said...

ഫിയോനെസ് ..........ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല